ehouseboat.in

ഹൗസ് ബോട്ടോ!! അതെന്നാ??

ഹൗസ് ബോട്ടോ!! അതെന്നാ?? 


കെ ജി ക്ലാസിൽ മറ്റോ പഠിക്കുന്ന കാലം തലേന്ന് രാത്രി കൊതുകിനെ ഓടിക്കാൻ കുന്തിരിക്കം പുകക്കാൻ ചട്ടിക്കുള്ളിൽ 
കനല് കൂട്ടിക്കൊണ്ടിരുന്ന അപ്പനോട് ചോദിച്ചു 
'അപ്പാ നാളെ സ്കൂളിൽ കളിക്കുടുക്ക മേടിക്കാനൊള്ളവർ കാശ് കൊണ്ട് വരണമെന്ന് പറഞ്ഞു'   
പോക കൊണ്ട് കണ്ണ് ചുവന്ന അപ്പൻ പറഞ്ഞു 

'നീ അമ്മയോട് ചോദീര്' 

ഓടിപ്പോയി അമ്മയോട് കാര്യം അവതരിപ്പിച്ചു .
അടുക്കളയിൽ എന്തോ വല്യ പണിലായിരുന്ന അമ്മയുടെ മറുപടി വ്യക്‌തമായില്ല എന്നാണ് ഓർമ. പിന്നെ രാത്രിയുടെ ആലസ്യവും സാറ്റുകളിയുടെ ക്ഷീണവും കാരണം പെട്ടന്ന് ഉറങ്ങി. 

രാവിലെ സ്കൂളിൽ പോകാൻ റെഡിയായി യൂണിഫോമിൽ നിന്നപ്പോൾ അമ്മ കുറച്ച് കാശ് കൊണ്ട് തന്നു ,അത് കണ്ട് കണ്ണൊന്നു തിളങ്ങി. എത്ര രൂപയാണെന്ന് ഒരു രൂപവുമില്ല, പക്ഷെ അതുമായ്  സ്കൂളിൽ പോയത് ഓർമയൊണ്ട്. 

അതുകൊണ്ട് രാജാവിനെപ്പോലെ സ്കൂളിൽ ചെന്നപ്പോൾ ക്ലാസിൽ പഠിക്കുന്ന എല്ലാവരേയും പുറത്തിറക്കി നിർത്തിയതാണ് കണ്ടത് .
മനസ്സുകൊണ്ട് പറഞ്ഞു 

എന്തോ കുഴപ്പം ഉണ്ടല്ലോ! 

പക്ഷേ എല്ലാവരുടെ കൈയിൽ നിന്ന് കാശ് മേടിക്കുന്നുണ്ട് ,ധൈര്യത്തോടെ ടീച്ചറിന്റെ അടുത്തുകൊണ്ട് കാശ് കൊടുത്തു.
കാശി മേടിച്ചു അതിനുശേഷം ടീച്ചർ എല്ലാ പിള്ളേരേയും ലൈനായ്  സ്കൂൾ  ബസ്സിലേക്ക് കയറ്റി .
ബസ്സ് പുറപ്പെട്ടു എന്താ സംഭവിക്കുന്നത് ഒന്നും മനസ്സിലായില്ല.
കൂടെ പഠിക്കുന്ന രാഹുല് പറഞ്ഞു 

'നമ്മളിന്ന് ഹൗസ് ബോട്ടിൽ കയറാൻ പോവാ'      
ഹൗസ് ബോട്ടോ!!  അതെന്നാ??
എല്ലാവരും ചോദിച്ചു ജാടക്ക് രാഹുല് തട്ടി 

'അയ്യേ! നിനക്കൊന്നും അറിയത്തില്ലേ? 'ഏഴുപുന്ന തരകൻ സിനിമയില് മമ്മൂട്ടിയുടെ ബോട്ട് '

ബസ്സ്  ഒരു സ്ഥലത്ത് കൊണ്ട് നിർത്തി കണ്ടിട്ട് കരയും അല്ല പുഴയും അല്ല കടലും അല്ല  അങ്ങനെ ഒരു സ്ഥലം.
ടീച്ചർ പറഞ്ഞു 
'ഇതാണ് ആലപ്പുഴ' 

ആലപ്പുഴയില്  താമസിക്കുന്ന രാഹുലിന് ജാഡ കാണിക്കാൻ ഇതിൽ കൂടുതലെന്ത്  വേണം. 
ഇറങ്ങി എല്ലാവരും ഒരുമിച്ച് ലൈനായി നടന്നു, ടീച്ചർ ഏറ്റവും പുറകിൽ, അങ്ങ് ദൂരെ നിന്ന് ഒഴുകുന്ന ഒരു വീടു കണ്ടു എല്ലാർക്കും അതുകൊണ്ട് അത്ഭുതം തോന്നി.
രാഹുൽ പതിയെ പിറുപിറുത്തു 
ഇതാണ് ഹൗസ്ബോട്ട് 

പല കുട്ടികൾക്കും അതിൽ കയറാൻ പേടി, പക്ഷേ അതിൽ എടുത്തു കേറ്റാൻ ഒരു ചേട്ടൻ ഉണ്ടായിരുന്നു അങ്ങനെ എല്ലാവരും ഹൗസ് ബോട്ടിന്റെ ഉള്ളിലേക്ക് കയറി. കുറച്ചു കഴിഞ്ഞു ബോട്ട് പതിയെ വെള്ളത്തിലൂടെ നിങ്ങാൻ തുടങ്ങി പലരും പാട്ടു പാടി ഡാൻസ് കളിച്ചു എല്ലാവരും സന്തോഷത്തിലായി അങ്ങനെ ആലപ്പുഴ മുഴുവൻ ചുറ്റി കണ്ടു എന്നാണ് ഒരു ഓർമ്മ. ഒപ്പം  രാഹുലിന്റെ വീമ്പു പറച്ചിലും . 

അപ്പോഴും മനസ്സിൽ ഒരു ചിന്ത മാത്രം
"കളിക്കുടുക്ക"

വീട്ടുകാരോട് എന്തു പറയും! പേടി കാരണം ടീച്ചറോടത്ത് ചോദിച്ചതുമില്ല. 

അങ്ങനെ വീട്ടിൽനിന്ന് മേടിച്ച കളിക്കുടുക്കയുടെ കാശ്കൊണ്ട് ജീവതത്തിൽ ആദ്യമായി ഹൗസ് ബോട്ടിൽ കയറി.


കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ വിളിക്കുക: 9496183403, 8075508293
വാട്ട്‌സ്ആപ്പ്: https://wa.me/919496183403

സന്ദർശിക്കുക: www.ehouseboat.in

Comments

Post a Comment

Popular Posts